ജേർണലിസ്റ്റുകളെ ട്വിറ്ററിൽ നിന്നും സസ്‌പെൻഡ് ചെയ്തു ഇലോൺ മസ്ക്, കാരണം അറിയണോ?

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ട്വിറ്റർ ഈ കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക് ടൈംസ്, സി എൻ എൻ, വോയിസ് ഓഫ് അമേരിക്ക, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്ന റിപോർട്ടർമാരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തു. എന്നാൽ എന്തുകൊണ്ടാണ് ഇവരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തതെന്ന കാര്യത്തിൽ ഇതുവരെ ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് ട്വിറ്റർ നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം തന്റെ സ്ഥലത്തെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തെന്നു ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. എന്നാൽ ഈ അവകാശ വാദത്തിനു തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. Image Credits : Google ഇതോടൊപ്പം പേർസണൽ ഇൻഫൊർമേഷൻസ് ഷെയർ ചെയ്യുന്നത് ബാൻ ചെയ്തിട്ടുണ്ടെന്നും അതിൽ ജര്ണലിസ്റ്റുകളും ഉൾപെടുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടൊപ്പം തന്നെ പബ്ലിക് ഡൊമിനിലെ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിനെ ട്രാക്ക് ചെയ്യുന്ന ഇലോൺ ജെറ്റ് എന്ന അക്കൗണ്ടും ബാൻ ചെയ്യപ്പെട്ടു. ഇനിയും ഇത്തരത്തിൽ അക്കൗണ്ട് തുടർന്നാൽ അതിന്റെ നടത്തിപ്പുകാർക്കെതിരെ നിയമപരമായി പോകുമെന്നും അദ്ദേഹം പറഞ്ഞു. ടെസ്‌ലയുടെ 3.95 ബില്യൺ ഡോളർ ഷെയറുകൾ വിറ്റ് ഇലോൺ മസ്ക് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിൽ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായതോടെയാണ് അദ്ദേഹം തൻറെ 3.95 ബില്യൺ ഡോളർ ഷെയറുകൾ വിറ്റത്. All rights reserved Lyriccs. The post ജേർണലിസ്റ്റുകളെ ട്വിറ്ററിൽ നിന്നും സസ്‌പെൻഡ് ചെയ്തു ഇലോൺ മസ്ക്, കാരണം അറിയണോ? appeared first on Latest Lyrics.
https://lyriccs.com/elon-musk-suspends-journalists-from-twitter/?utm_source=dlvr.it&utm_medium=blogger

Comments